ഞങ്ങള്‍ വരികയാണ് …നീംസ്ട്രീമിലൂടെ

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ‘ഒടിടി പ്ലാറ്റഫോം ആയാ ‘നീംസ്ട്രീമി’ല്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബിയാണ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്.അമേരിക്കന്‍ ആസ്ഥാനമായ ജെ കെ എച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോം ആണ് നീംസ്ട്രീം.

കിലോമീറ്റേഴ്സ് ആന്ഡ് കിലോമീറ്റേഴ്സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പെണ്ണ് കാണലും വിവാഹവും വീട്ടു ജോലിയും തുടര്‍ന്നുള്ള കലഹവുമൊക്കെയായിരുന്നു ട്രെയിലറിലൂടെ പുറത്തുവിട്ടത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്.