പൃഥ്വിയുടെ നായികയായി ദീപ്തി സതി

ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സില്‍ നായികയായി ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലൂടെ പതിവ് നായികാ സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ താരമാണ് ദീപ്തി സതി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് ദീപ്തി എത്തുന്നത്.

ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 9 എന്ന സിനിമയ്ക്ക് ശേഷം പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സച്ചിയാണ്. സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്റ്ററായാണ് സുരാജ് എത്തുന്നത്.

നീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദീപ്തി സതി പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മുന്‍ മിസ് കേരള കൂടിയാണ് താരം. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദിവെയാണ്. സംഗീത സംവിധാനം സുശിന്‍ ശ്യാം.