“തിയറ്ററിൽ ആളില്ലെങ്കിലും, ഹർത്താലാണെങ്കിലും 4 ഷോ പ്രദർശിപ്പിച്ചിരിക്കണം”; ‘ദൃശ്യം 3’ തിയറ്റർ കരാർ പുറത്ത്

','

' ); } ?>

ആശീർവാദ് സിനിമാസിൻ്റെ ‘ദൃശ്യം 3’ യുടെ തിയറ്റർ ഉടമകളുമായുള്ള കരാർ വിവരങ്ങൾ പുറത്ത്. ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താൻ തിയറ്റർ ഉടമകൾ സമ്മതം അറിയിച്ചിട്ടുണ്ട്. കൂടാതെ ആദ്യ ആഴ്‌ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫിസ് റെവന്യു നൽകാൻ തിയറ്റർ ഉടമകൾ സമ്മതിച്ചു. രണ്ടാമത്തെ ആഴ്‌ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്‌ചയും ഇത് 50 ശതമാനമായും നിലനിർത്തും.

ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ അഞ്ച് ലക്ഷം രൂപയാണ് മുൻകൂർ ആയി നൽകേണ്ടത്. തിയറ്ററിൽ ആളുണ്ടായാലും ഇല്ലെങ്കിലും, കലക്‌ഷൻ കൂടിയാലും കുറവാണെങ്കിലും 4 ആഴ്‌ചയെങ്കിലും സിനിമ പ്രദർശിപ്പിക്കണം. ഹോൾഡ് ഓവർ, ഹർത്താൽ, ബസ് സമരം തുടങ്ങി എന്തുമാവട്ടെ ഇതിൽ ഒരു മാറ്റവും പാടില്ല, അതും 4 ഷോ പ്രദർശിപ്പിച്ചിരിക്കണമെന്നതും ഉറപ്പു വരുത്തണം. എന്നിങ്ങനെയാണ് കരാറിൽ പറയുന്നത്. അതേസമയം കേരളത്തിൽ പുലർച്ചെയുള്ള ഫാൻസ് ഷോ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്. വിദേശത്തുള്ള ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫാർസ് ഫിലിംസും, ആർഎഫ്ടി എന്റർടെയ്ൻമെന്റ്സുമാണ്.