ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി ‘ദൃശ്യം 2’ ഏഷ്യാനെറ്റില്‍…

','

' ); } ?>

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലുടെ റിലീസ് ചെയ്ത ദൃശ്യം രണ്ടാം ഭാഗം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് രാത്രി ടെലിവിഷന്‍ പ്രീമിയറായി ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നു.രാത്രി ഏഴ് മണിക്കാണ് പ്രദര്‍ശനം.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിരുന്നു.

ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം എന്ന മുന്‍നിര പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് എന്നതിനാല്‍ മലയാളികള്‍ അല്ലാത്ത ‘ദൃശ്യം’ ആരാധകരിലേക്കും രണ്ടാംഭാഗം കടന്നുചെന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഈ ചിത്രമായിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മലയാളം സിനിമകളില്‍ എക്കാലത്തെയും ട്രെന്‍ഡ് സെറ്റര്‍ ആണ് ദൃശ്യം 2. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപനസമയം മുതലേ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.