പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ,ചിത്രം വൈറൽ

','

' ); } ?>

മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നടന് നിരവധിപ്പേരാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത് . ഇപ്പോഴിതാ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രം വൈറലായിരിക്കുകയാണ്.

ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകര്‍ത്തുന്നതുതാണ് ഫോട്ടോ.ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മലയാളത്തിലെ നിവവധി താരങ്ങളാണ് ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.പിറന്നാള്‍ ആശംസകള്‍ സഹോദര. സുപ്രിയയ്ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. വളരെ കൂളായ മനോഹരമായ വ്യക്തിത്വത്തമുള്ള ആളാണ് നീ. നീ സിനിമയോട് എത്ര പാഷണേറ്റാണ് എന്ന് എനിക്ക് അറിയാം. ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നീ എടുക്കുന്നത്. കുടുംബവും നമ്മുടെ കുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹം ദുല്‍ഖര്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ?ഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.