സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ലഭിയ്ക്കുന്നു എന്ന കാരണത്താൽ ഇമേജിനെ തന്നെ ബാധിക്കുന്ന ഇത്തരം വേഷങ്ങൾ ചെയ്യരുത്: തഗ് ലൈഫിലെ തൃഷയുടെ കഥാപാത്രത്തെ വിമർശിച്ച് ആരാധകർ

','

' ); } ?>

കമൽ ഹാസൻ മണിരത്നം ചിത്രം “തഗ് ലൈഫി” ന്റെ റിലീസിന് ശേഷം വ്യാപകമായി വിമർശനം ഏറ്റുവാങ്ങി നടി തൃഷ കൃഷ്ണൻ. തൃഷ എന്തിന് ഇങ്ങനെയൊരു സിനിമയും കഥാപാത്രവും ഏറ്റെടുത്തു എന്ന ചോദ്യമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇത്രയും കാലം മണിരത്നം എന്ന സംവിധായകൻ ചെയ്ത സിനിമകളോട് വലിയ ബഹുമാനം തോന്നിയെങ്കിലും, തഗ്ഗ് ലൈഫിന് ശേഷം ആ ഗ്രാഫ് താഴ്ന്നു എന്ന തരത്തിൽ സിനിമയ്ക്ക് എതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് തൃഷയുടെ കഥാപാത്രത്തെയും വിമർശിക്കുന്നത്. സിനിമയിൽ കമൽ എടുത്ത് വളത്തുന്ന മകനാണ് ചിമ്പു. ചിമ്പുവിന്റെയും കമൽ ഹാസന്റെയും കാമുകയായി തൃഷയും എത്തുന്നു. ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും അച്ഛനും മകനും ഒരേ ആളെ പ്രണയിക്കുന്നു എന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

അത് മാത്രമല്ല, നിരന്തരം ഇത്തരം അവിഹിത കഥാപാത്രങ്ങളെ ഏറ്റെടുക്കുന്നതിന് തൃഷയെ വിമർശിക്കുന്ന നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നു. ഇതിന് മുൻപ് റിലീസ് ആയ അജിത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിലും നായിക തൃഷയായിരുന്നു. ഭർത്താവ് ഇരിക്കെ, മറ്റൊരു പുരുഷനെ പ്രണയിക്കുന്ന ഭാര്യയായിട്ടാണ് തൃഷ ആ ചിത്രത്തിലും അഭിനയിച്ചത്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ലഭിയ്ക്കുന്നു എന്ന കാരണത്താൽ, തന്റെ ഇമേജിനെ തന്നെ ബാധിക്കുന്ന ഇത്തരം വേഷങ്ങൾ ചെയ്യരുത് എന്ന് അഭ്യർത്ഥിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുന്നു.

ചെറിയ ഒരിടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ ശക്തമായി ഉയർന്നുവന്ന നായിക നടിയാണ് തൃഷ കൃഷ്ണൻ. 96, പൊന്നിയൻ സെൽവൻ, ലിയോ പോലുള്ള സിനിമകളിലൂടെ ഗംഭീര വരവേൽപ്പ് തൃഷയ്ക്ക് ലഭിച്ചിരുന്നു. തുടർച്ചയായി സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ചെയ്യുന്നതിലൂടെ താരമൂല്യവും പ്രതിഫലവും ഉയർന്നു. 12 കോടിയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന് വേണ്ടി തൃഷയ്ക്ക് ലഭിച്ചത്. ഇതോടെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സൗത്ത് ഇന്ത്യൻ നടി എന്ന വിശേഷണവും തൃഷ സ്വന്തമാക്കി. കമൽ ഹാസൻ – മണിരത്നം ടീം 30 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ്ഗ് ലൈഫിൽ തൃഷ അഭിനയിക്കുന്നു എന്നതും, വിണൈത്താണ്ടി വരുവായ എന്ന സിനിമയ്ക്ക് ശേഷം ചിമ്പുവും തൃഷയും തഗ്ഗ് ലൈഫിവ് വേണ്ടി ഒന്നിക്കുന്നു എന്നതും ആരാധകരെ സംബന്ധിച്ച് വലിയ ആഘോഷം തന്നെയായിരുന്നു.

അതിനിടയിൽ തഗ്ഗ് ലൈഫ് എന്ന ചിത്രത്തിൽ നിന്ന് ബുദ്ധിപരമായി പിന്മാറിയ ദുൽഖർ സൽമാൻ അടക്കമുള്ളവരെ പ്രശംസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ചിമ്പു ചെയ്യാനിരുന്ന റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ദുൽഖർ സൽമാനെയായിരുന്നു. ദുൽഖർ പിന്മാറിയ സാഹചര്യത്തിൽ രവി മോഹന്റെ (ജയം രവി) പേര് പറഞ്ഞുകേട്ടു. എന്നാൽ പിന്നീട് രവി മോഹനും പിന്മാറി. ഏറ്റവുമൊടുലാണ് ചിമ്പു കാസ്റ്റിങിലേക്ക് വന്നത്. മണിരത്നം – കമൽ ഹാസൻ കൂട്ടുകെട്ടിലെ തഗ്ഗ് ലൈഫ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്ന് ചിമ്പു പ്രമോഷൻ വേദികളിൽ പറഞ്ഞിരുന്നു.