‘സിത്താരെ സമീൻ പർ” നെ ഒരു കംബാക്ക് ചിത്രമായി കാണുന്നില്ല, ഞാനെവിടെയും പോയിട്ടില്ല; ആമിർഖാൻ

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം ‘സിത്താരെ സമീൻ പർ” നെ ഒരു കംബാക്ക് ചിത്രമായി കാണുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടനും നിർമ്മാതാവുമായ ആമിർഖാൻ. ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷമുളള ആമിർ ഖാൻ സിനിമ എന്നതിനാൽ തന്നെ സിത്താരെ സമീൻ പർ ആമിർ ഖാന്റെ ‘കംബാക്ക് സിനിമ’യായിരിക്കും എന്നാണ് ആരാധകരും മാധ്യമങ്ങളും പറയുന്നത്. അതിനെതിരെ പ്രതികരിച്ച് കൊണ്ടാണ് ഇത്തരമൊരു പ്രസ്താവന ആമിർഖാൻ പറഞ്ഞിട്ടുള്ളത്.

‘ഞാൻ ഈ സിനിമയെ ഒരു കംബാക്ക് ചിത്രമായി കാണുന്നില്ല. മൂന്ന് വർഷത്തിലൊരിക്കൽ മാത്രമാണ് എന്റെ ഒരു സിനിമ റിലീസിനെത്തുന്നത്. ഇവിടെ പല നടന്മാർക്കും എട്ടും പത്തും ഫ്ലോപ്പുകൾ ഉണ്ടാകാറുണ്ട്. നമ്മൾ അപ്പോഴൊന്നും കംബാക്ക് എന്ന് വിളിക്കില്ല. എനിക്ക് ഒരു പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാൻ എവിടെയും പോയിട്ടില്ല,’ ആമിർഖാൻ പറഞ്ഞു.

അതേസമയം സിത്താരെ സമീൻ പർ ജൂൺ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.