ഞാൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?, സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്; സംശയങ്ങൾക്ക് മറുപടി നൽകി നടൻ ബാല

','

' ); } ?>

കൃത്യമായി സിനിമ പോലുമില്ലാത്ത ബാലയ്ക്ക് എങ്ങനെ കോടികൾ ആസ്തിയുണ്ടാകുമെന്ന ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി നടൻ ബാല. തന്റെ മാസ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുന്ന ബാലയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബീറ്റ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

“ഞാൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?. എല്ലാവരും ആസ്തി ആസ്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്ഥലം എല്ലാം പോക്കറ്റിലിട്ട് കൊണ്ടുവരികയല്ലല്ലോ. സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്. വാടക ലഭിക്കുന്നുണ്ട്. എനിക്ക് സ്റ്റുഡിയോയും ​​ഗോ​ഡൗണുമുണ്ട്. വീടുമുണ്ട്. അതുപോലെ വലിയ ‌ചിലവ് എനിക്കും കോകിലയ്ക്കുമില്ല. ഒരുപാട് ആവശ്യങ്ങളും വരാറില്ല. ഇത്തരത്തിൽ എനിക്ക് വരുന്ന വരുമാനത്തിൽ നിന്നും ഒത്തിരി കാശെടുത്ത് ജനങ്ങൾക്ക് കൊടുക്കാറുണ്ട് സഹായിക്കാറുണ്ട്. അത് എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഞാൻ കള്ളം പറയുകയല്ല. എന്റെ തിരിച്ച് വരവിന് ഈ ആളുകളുടെ പ്രാർത്ഥനയും ​ഗുണം ചെയ്തിട്ടുണ്ടാകും. കർമ എന്നൊന്ന് ഉണ്ടല്ലോ. കർമ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ. അത് ജയിക്കും. സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ സൂപ്പർ ഹാപ്പിയാണ്.

അതുപോലെ എന്നെ കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളും ഹാപ്പിയായി ഇരിക്കണം എന്നാണ്. അത് പറയാനുള്ള മെച്യൂരിറ്റി എനിക്ക് വന്നിട്ടുണ്ട്. അല്ലാതെ എല്ലാ ആഴ്ചയും പുതിയ പുതിയ കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഒന്നും നടക്കാൻ പോകുന്നില്ല. എത്ര കള്ളക്കേസുകൾ കൊടുക്കും. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്ക് എന്നാണ് ബാല പറ‍ഞ്ഞത്. കൊച്ചിയിൽ താമസിച്ചിരുന്ന കാലത്ത് നിർധനരായ രോ​ഗികളേയും വിദ്യാർത്ഥികളേയും ചില സിനിമാ താരങ്ങളേയും നടൻ സഹായിച്ചിരുന്നു. ആ സമയത്ത് നടൻ ധനസഹായം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്ന് പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് മാമന്റെ മകളായ കോകിലയെ ബാല വിവാഹം ചെയ്തത്.” ബാല പറഞ്ഞു.

തമിഴ്നാട്ടിലെ പേര് കേട്ട സിനിമാ കുടുംബത്തിലെ ഇളംതലമുറക്കാരനാണ് നടൻ ബാല. അരുണാചലം സ്റ്റുഡിയോസ് എന്ന പേര് കേട്ടിട്ടില്ലാത്ത സിനിമക്കാർ തെന്നിന്ത്യയിൽ കുറവായിരിക്കും. അച്ഛനും ജേഷ്ഠനുമെല്ലാം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ ബാലയുടെ ശുക്രദശ തെളി‍ഞ്ഞത് മലയാള സിനിമയിൽ അരങ്ങേറിയ ശേഷമാണ്. പത്തൊമ്പത് വർഷമായി മലയാള സിനിമയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ബാല ആദ്യം ചെയ്ത സിനിമ കളഭമാണ്. നായകനായും വില്ലനായും സഹനടനായും ഒരു സമയത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടന്റെ കരിയറിന് മങ്ങൽ സംഭവിച്ച് തുടങ്ങിയത് വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി വിവാദങ്ങൾ വന്നതോടെയാണ്. മാത്രമല്ല താൻ കോടികൾ ആസ്തിയുള്ള താരമാണെന്ന് പലപ്പോഴായി നടൻ പറഞ്ഞിട്ടുണ്ട്. സിനിമ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരിക്കൽ പ്രതികരിച്ചതോടെയാണ് നടന്റെ ആസ്തി ചർച്ചയായതും ട്രോളായതും. നടന്റെ നാലാം വിവാ​ഹമായിരുന്നു. ശേഷം കൊച്ചി ഉപേക്ഷിച്ച് വൈക്കത്ത് കായലോരത്ത് ഒരു പ്രോപ്പർട്ടി വാങ്ങി അവിടെയാണ് ബാലയും കോകിലയും താമസം. ഇടയ്ക്കിടെ ഇരുവരും തമിഴ്നാട്ടിലും പോകും. കോകില വന്നശേഷം ജീവിതം അടിമുടി മാറിയെന്നും സമാധാനവും സന്തോഷവും നിറഞ്ഞതാണ് തന്റെ ജീവിതമെന്നും ബാല പറഞ്ഞിരുന്നു. യുട്യൂബ് ചാനൽ വഴിയും ഇരുവരും വിശേഷങ്ങൾ പങ്കിടാറുണ്ട്. തന്റെ ബിസിനസെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി വിജയമാണെന്നും നടൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം നടന്റെ മുൻ ഭാര്യ എലിസബത്ത് താരത്തിന് എതിരെ നിയമപരമായി നീങ്ങുന്നുണ്ട്. ഇരുവരും ദാമ്പത്യം നയിച്ചിരുന്ന കാലത്ത് ക്രൂരപീഡനം താൻ നേരിട്ടുവെന്ന് എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.