വ്യാജ റിവ്യൂകൾക്ക് തടയിടാൻ ബുക്ക്മൈഷോ; ‘കാട്ടാളൻ’ സിനിമയുടെ റേറ്റിങ് ഡിസേബിൾ ചെയ്ത നടപടി ചർച്ചയാകുന്നു

','

' ); } ?>

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘കാട്ടാളന്റെ‘ റേറ്റിങ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ച് ക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്മൈഷോ. ചിത്രത്തിന് നേരെ നടന്ന സംഘടിത ഡീഗ്രേഡിങ് ചർച്ചയാകുന്നതിനിടെയാണ് അപ്രതീക്ഷ നീക്കം. റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഒരേ സ്വഭാവത്തിലുള്ള വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും കുറഞ്ഞ റേറ്റിങ്ങുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സാധാരണ പ്രേക്ഷകരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള അസ്വാഭാവികമായ നീക്കമാണെന്ന സംശയങ്ങൾ നിലനിൽക്കെയാണ് ബുക്ക്മൈഷോയുടെ ഈ അപ്രതീക്ഷിത നടപടി.

സിനിമയെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അണിയറപ്രവർത്തകരുടെ ആശങ്കകൾക്ക് അടിവരയിടുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഒരേ പാറ്റേണിലുള്ള നെഗറ്റീവ് പ്രതികരണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് സിനിമയുടെ യഥാർഥ വിജയത്തെ ബാധിക്കാതിരിക്കാനാണ് റേറ്റിങ് ഡിസേബിൾ ചെയ്തതെന്നാണ് വിലയിരുത്തൽ. വ്യാജ റിവ്യൂകൾക്കെതിരെയുള്ള ഈ ഡിജിറ്റൽ പ്രതിരോധത്തെ സിനിമാ മേഖലയിലുള്ളവരും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

അതേസമയം, തിയേറ്ററുകളിൽ എത്തുന്ന സാധാരണ പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹ്യമായ ഇടപെടലുകളോ വ്യാജ പ്രചാരണങ്ങളോ അല്ല, മറിച്ച് സിനിമ കണ്ടിറങ്ങുന്ന യഥാർഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ അന്തിമ വിധി നിർണയിക്കേണ്ടതെന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു. പ്രേക്ഷകർ തിയേറ്ററുകളിൽ തന്നെ എത്തി സിനിമ കണ്ടതിന് ശേഷം തങ്ങളുടെ സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.