കൊല്ലത്ത് കട ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യന്‍ നടി തമന്നയ്ക്കു നേരെ ചാടി വീണ് ആരാധകന്‍. ഉദ്ഘാടനത്തിനു ശേഷം വേദിയില്‍ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ് ബാരിക്കേഡിനു മുകളിലൂടെ ഒരു യുവാവ് നടിയുടെ മുന്നിലേക്കു ചാടിയത്. തമന്നയുടെ മുന്നിലെത്തിയ യുവാവ് അവരോട് അനുവാദം ചോദിക്കാതെ കൈ പിടിക്കുകയും ചെയ്തു.
എന്നാല്‍ സാഹചര്യം മനസ്സിലാക്കി യുവാവിനോട് സ്‌നേഹത്തോടു കൂടി പെരുമാറുന്ന തമന്നയെ വിഡിയോയില്‍ കാണാം. നടിയുടെ അനുവാദമില്ലാെത കയ്യില്‍ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ പെട്ടന്നു തന്നെ തള്ളി നീക്കി. യുവാവിന് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തമന്ന ഒരിഷ്ടക്കേടും പ്രകടമാക്കാതെ ആ ആഗ്രഹവും സാധിച്ചു കൊടുക്കുകയായിരുന്നു.
തമന്നയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തുവരുന്നത്. അതേസമയം യുവാവിനു നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഒരാളോട് അനുവാദം ചോദിക്കാതെ കയ്യില്‍ പിടിക്കുന്നത് തെറ്റാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.