മോളിച്ചേച്ചിയുടെ വിളി ദൈവം കേട്ടു.. എത്തിയത് സംവിധായകന്‍ നൗഷാദ് ആലത്തൂരിന്റെ രൂപത്തില്‍..

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ദയനീയവസ്ഥ പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മോളി എന്ന പ്രേക്ഷകരുടെ സ്വന്തം ചാള മേരിച്ചേച്ചിയെ ആര്‍ക്കും പെട്ടന്ന് മറക്കാനാവില്ല. കിടക്കാനായി ഒരു ശരിയായ വീടില്ലാതെ കഷ്ടെപ്പെടുന്ന മേരിയുടെയും മകന്റെയും വിഷമങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു. എന്നാല്‍ മോളിച്ചേച്ചിയുടെ വിളി കേട്ട് ദൈവത്തിന്റെ രൂപത്തില്‍ മലയാളം സിനിമയിലെ തന്നെ ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. മോളിക്ക് സാന്ത്വനവുമായി സാമൂഹിക പ്രവര്‍ത്തകനും, നിര്‍മ്മാതാവും വൈറല്‍ 2019 ന്റെ സംവിധായകനുമായ നൗഷാദ് ആലത്തൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.

മോളിയുടെ വീടിന്റെ ദയനീയ അവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധിച്ച നൗഷാദ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അന്ന് രാത്രി തന്നെ മോളിയുടെ വീട്ടില്‍ സഹായഹസ്തവുമായി എത്തി. താരത്തിന് ചെക്ക് കൈമാറിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുട്ടനാടന്‍ മാര്‍പാപ്പ, തോപ്പില്‍ ജോപ്പന്‍, ആടുപുലിയാട്ടം എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ് ആലത്തൂര്‍. ചലച്ചിത്ര സീരിയല്‍ താരം സേതുലക്ഷ്മിയുടെ മകന്റെ ചികിത്സയ്ക്കും നൗഷാദ് സാമ്പത്തികമായി സഹായിച്ചിരുന്നു.

മകന് ഇഷ്ടദാനം ലഭിച്ച സ്ഥലത്തിന്റെ രേഖകള്‍ ഭാര്യവീട്ടുകാര്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് ഇടിഞ്ഞുവീഴാറായ ഷെഡില്‍ ദുരിത ജീവിതം നയിക്കുകയായിരുന്നു മോളിയും കുടുംബവും.