ഇതില്‍ ആരാണ് ഹീറോ..?ആരാണ് വില്ലന്‍..?! അമ്പരപ്പിച്ച് ജാക്ക് ഡാനിയേല്‍ ടീസര്‍..

ഹോളിവുഡ് സ്‌റ്റെല്‍ മെയ്ക്കിങ്ങും ത്രില്ലിങ്ങായ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ജനപ്രിയനായകന്‍ ദിലീപ്, തമിഴ് താരം അര്‍ജുന്‍ എന്നിവരുടെ ഏറ്റവും പുതിയ ചിത്രം ജാക് ഡാനിയേലിന്റെ ടീസര്‍. ഒരു മികച്ച എന്റര്‍റ്റെയ്‌നര്‍ ത്രില്ലര്‍ തന്നെയാണ് തിയേറ്ററുകളിലെത്താനിരിക്കുന്നതെന്നാണ് ജാക് ഡാനിയേലിന്റെ ടീസര്‍ നല്‍കുന്ന സൂചനകള്‍. ഏറെ വൈറലായ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും, ഈയിടെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട സ്‌നീക് പീക് രംഗത്തിനും ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറും ഏറെ വരവേല്‍പ്പോടെയാണ് ദിലീപ് ആരാധകരും സിനിമ പ്രേമികളും ഒരേ ആവേശത്തോടെ സ്വീകരിക്കുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥനായ അര്‍ജുനും ദിലീപും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് ടീസര്‍ സൂചിപ്പിക്കുന്നത്. അന്‍ജു കുരിയന്‍, പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും ടീസറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 60 ലക്ഷത്തോളം പേര്‍ ഇതിനോടകം തന്നെ ട്രെയ്‌ലര്‍ കണ്ടു കഴിഞ്ഞു. തമ്മീന്‍ ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമ്മീന്‍സ് നിര്‍മ്മിക്കുന്ന ചിത്രം, എസ് എല്‍ പുരം ജയസൂര്യയാണ് സംവിധാനം ചെയ്യുന്നത്.