അരങ്ങിലെ ചിരിയും അണിയറയിലെ നൊമ്പരങ്ങളും..’ആശകള്‍ തമാശകള്‍’

ചലച്ചിത്ര നടനും മിമിക്രി താരവുമായ സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘ എന്ന പുസ്തകതിന്റെ പ്രകാശനം
മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു.നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീംകുമാര്‍ പുസ്തകം ഏറ്റുവാങ്ങി.അഭിനേതാക്കളും സംവിധായകരുമായ രമേഷ് പിഷാരടി , സോഹന്‍ സീനുലാല്‍ എന്നിവരുടെ ചടങ്ങില്‍ പങ്കെടുത്തു.

തമാശകള്‍ ഉപജീവനമാക്കിയ എന്റെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു പ്രിയപ്പെട്ട മമ്മുക്ക സാധിച്ചു തന്നത് .തീര്‍ത്താല്‍ തീരാത്ത നന്ദി അറിയിക്കുന്നു .അരങ്ങിലെ ചിരിയും അണിയറയിലെ നൊമ്പരങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത് ‘കൈരളി ബുക്ക്‌സ് ‘ ആണ് .നിങ്ങളിത് വായിക്കണം അഭിപ്രായങ്ങള്‍ അറിയിക്കണം എന്നും പുസ്തകം പ്രകാശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാജന്‍ പള്ളുരുത്തി ഫേസ്ബുക്കില്‍ കുറിച്ചു.