ബട്ടൻസ് മാറിപ്പോയി, ബാലൻസ് തെറ്റി; വിമർശനങ്ങളിൽ പ്രതികരിച്ച് ബിബിൻ ജോർജ്

','

' ); } ?>

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിൻ്റെ പുതിയ റസ്റോറന്റിന്റെ ഉദ്ഘാടനത്തിന് നടൻ ധർമജൻ മദ്യപിച്ചെത്തിയെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ബിബിൻ ജോർജ്. വിമർശനങ്ങളും ട്രോളുകളും അതിരുകടന്നതോടെയാണ് ബിബിന്റെ പ്രതികരണം.

“നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നായിരുന്നു ബിബിൻ ജോർജിന്റെ പ്രതികരണം. ധർജമനെ ട്രോളുന്നൊരു വിഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിൻ ജോർജിൻ്റെ പ്രതികരണം. ഉദ്ഘാടനത്തിനെത്തിയ ധർമജന്റെ ശരീരഭാഷയും പെരുമാറ്റവും കണ്ടാണ് നടൻ മദ്യപിച്ചാകും എത്തിയതെന്ന സംശയം ആളുകളിൽ ഉയർന്നത്. വിഡിയോയിൽ ധർമജന് ബാലൻസ് നഷ്ട‌മാകുന്നതും ബിബിൻ ജോർജ് പിടിക്കുന്നതും കാണാം. ധർമജൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് ഇട്ടത് നേരയല്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ധർമജനെ പിന്തുണച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘മനുഷ്യൻ്റെ ആരോഗ്യാവസ്‌ഥ കൂടി മനസിലാക്കണം. അയാൾ ചിലപ്പോൾ പല അസുഖങ്ങൾക്കും മരുന്ന് കഴിക്കുന്നുണ്ടാകും. അതിന്റെ എഫക്ട് രാവിലെ വരെ നിൽക്കും. പലപ്പോഴും ബോഡി കൺട്രോളിൽ നിൽക്കില്ല, ഷർട്ടിന്റെ ബട്ടസ് മാറി ഇട്ടത് അബദ്ധം പറ്റിയതാകാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.