ധനുഷ് ഇനി ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള സൗത്ത് ഇന്‍ഡ്യന്‍ താരം

സമുഹമാധ്യമങ്ങളാണ്  ഇപ്പോള്‍ സിനിമാ താരങ്ങളുടെ താരമൂല്യം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇതിനുദാഹരണമായാണ് ഇപ്പോള്‍ തമിഴ് നടന്‍ ധനുഷ് ട്വിറ്ററില്‍ 8 മില്ല്യണ്‍ ഫോളോവോഴ്‌സുമായി തെന്നിന്ത്യയിലെ ഏറ്റവും അധികം ആരാധകരുള്ള താരമായിരിക്കുന്നത്. 7.21 മില്ല്യണ്‍ ആരാധകരുമായി തൊട്ട് പിറകിലുള്ളത് തെലുങ്ക് നടന്‍ മഹേഷ് ബാബുവാണ്. യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ധനുഷിന്റെ കഥാപാത്രങ്ങളുടെയും ചിത്രങ്ങളുടെയും സ്വീകാര്യതയാണ് ഈ പിന്തുണക്ക് കാരണം. എല്ലാവരുടെയും സ്‌നേഹത്തിനും
പിന്തുണക്കും നന്ദി പറഞ്ഞുകൊണ്ട് ധനുഷ് തന്റെ ആരാധകരോട് സ്‌നേഹം പ്രകടിപ്പിച്ചു.

തന്റെ പുതിയ ചിത്രമായ ‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യാനിരിക്കെയാണ് ധനുഷ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്ന താരത്തിന്റെ വടച്ചെന്നൈ, മാരി 2 എന്നീ ചിത്രങ്ങളുടെ പ്രമോഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് ധനുഷിന്റെ ഫോളോവേഴ്‌സായി മാറിയത്. ഇത് സാധ്യമാക്കിത്തന്ന ആരാധകരോട് ”ഇനി 8 മില്ല്യണോളം വരുന്ന നമ്മള്‍” എന്നാണ് ധനുഷ് മറുപടി നല്‍കിയത്…

ധനുഷിന്റെ ട്വീറ്റ് താഴെ…