തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ എപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. താരത്തിന്റെ പുതിയ ചിത്രം ബാല ട്രെയിലറിലാണ് ഇപ്പോള്‍ അത്തരമൊരു വേഷവുമായി വീണ്ടുമെത്തിയിരിക്കുന്നത്. തലമുടി നഷ്ടപ്പെട്ട് തന്റെ കഷണ്ടിയുടെ നിരാശയുമായി നടക്കുന്ന ആയുഷ്മാന്റെ കഥാപാത്രം ഒരേ പോലെ പ്രേക്ഷകരുടെ ചിരിയും കയ്യടിയും നേടിയിരിക്കുകയാണ്. കഷണ്ടി കാരണം വിവാഹം നടക്കാതിരിക്കുകയും പിന്നീട് വിഗ്ഗ് വെച്ച് വിവാഹം നടക്കുന്നതും തുടര്‍ന്ന് ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് പുറത്തുവിട്ട ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.
അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്നേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാരായെത്തുന്നത്. നവംബര്‍ ഏഴിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.