യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്‌ലര്‍

വിജയ് ദേവരകൊണ്ട, രഷ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡ്‌ന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി മുന്നേറുകയാണ്. മൈത്രി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 26ന് ഡിയര്‍ കോമ്രേഡ് തിയേറ്ററുകളിലെത്തും.