‘ഹാപ്പി ബിഗ് 30 സിദ്’..പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രിയങ്ക ചോപ്ര

സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയുടെ ജന്മദിനത്തില്‍ ആശംസകളറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സിദ് എന്നു വിളിക്കുന്ന സിദ്ധാര്‍ഥ് ചോപ്രയുടെ മുപ്പതാം ജന്മദിനമാണ് വെള്ളിയാഴ്ച്ച.

‘ഹാപ്പി ബിഗ് 30 സിദ്.. എന്റെ കണ്‍മുന്നിലൂടെയാണ് നീ വളര്‍ന്നത്.. രസമായിരുന്നു അതു കാണാന്‍.. എല്ലാ സ്‌നേഹത്തിനും പുഞ്ചിരികള്‍ക്കും നന്ദി.. നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുകയും നിന്നെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നു..’ സിദ്ധാര്‍ഥ് ചോപ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക കുറിച്ച വാക്കുകളാണിവ. സിദ്ധാര്‍ത്ഥ് ചോപ്രയും പ്രിയങ്കയുടെ ഭര്‍ത്താവ് നിക് ജൊനാസും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും പ്രിയങ്ക ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.