‘തലൈവരുടെ ഇതുവരെ കാണാത്ത അവതാരം’-ദര്‍ബാറിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

എ ആര്‍ മുരുഗദോസ്സും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇരുമ്പ് കമ്പിയില്‍ കൈപിടിച്ചു നില്‍ക്കുന്ന താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനല്‍സ്, റോയല്‍ പാംസ്, ഫിലിം സിറ്റി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ഛായാഗ്രഹണം സന്തോഷ് ശിവന്‍. 2020 ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.