ഡാന്‍സ് ചെയ്യൂ…ഓട്ടോര്‍ഷയില്‍ കയറാം…

','

' ); } ?>

ജെയിംസ് ആന്‍ഡ് അലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായകനും നായികയും ആയി എത്തുന്ന ഓട്ടര്‍ഷ സിനിമയില്‍ കയറാന്‍ അവസരം.”ചന്ദപ്പുര കൃതി അലംകൃതി എന്ന ബോംബ് പാട്ട് ഇതാ വരാന്‍ പോവുകയാണ്. പെടക്കാന്‍ കൊതിക്കുന്ന താളത്തിന് ചുവടുകള്‍ വെച്ച് വീഡിയോ എടുത്ത് കാണിക്കാന്‍ തയ്യാറെങ്കില്‍, ആ വീഡിയോ സിനിമയുടെ എന്‍ഡ് ടൈറ്റില്‍ ആക്കാന്‍ ഞങ്ങളും തയ്യാര്‍” എന്നാണ് സിനിമാ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

ജെയിംസ് ആന്‍ഡ് അലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായകനും നായികയും ആയി എത്തുന്ന ഓട്ടര്‍ഷ സിനിമയിലെ ‘ചന്ദപ്പുര കൃതി അലംകൃതി’ എന്ന ബോംബ് പാട്ട് ഇതാ വരാന്‍ പോവുകയാണ്. പെടക്കാന്‍ കൊതിക്കുന്ന താളത്തിന് ചുവടുകള്‍ വെച്ച് വീഡിയോ എടുത്ത് കാണിക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍, ആ വീഡിയോ സിനിമയുടെ എന്‍ഡ് ടൈറ്റില്‍ ആക്കാന്‍ ഞങ്ങളും തയ്യാര്‍. മാത്രമല്ല, ചുവടുകള്‍ക്ക് അനുസരിച്ച് പല പല ബമ്പര്‍ പ്രൈസുകളും ഉണ്ടാവുന്നതാണ്. ഓട്ടര്‍ഷ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പാട്ട് ഉടന്‍ ലഭ്യമാകുന്നതാണ്.

ഡാന്‍സര്‍മാര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. ഡാന്‍സ് അറിയാത്തവര്‍ ഇടത്തും വലത്തും നോക്കണ്ട. പ്രായഭേദമന്യേ നിങ്ങളുടെ കഴിവ് തെളിയിക്കൂ നാളത്തെ താരമാകൂ. ലെറ്റ്‌സ് ഡാന്‍സ്!