ഇളയ ദളപതി വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്‌ത ചിത്രം 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളില്‍ പ്രദര്‍ശനം തുടരവെ സിനിമ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്.
നേരത്തെ സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പുറത്തു വിടുമെന്ന ഭീക്ഷണിയുമായി തമില്‍ റോക്കേഴ്‌സ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യം
നിലനില്‍ക്കവെയാണ് ആരാധകര്‍ ചിത്രത്തിന്റെ പ്രിന്റ് പുറത്തിറങ്ങിയ വിവരം സണ്‍ ടിവിയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. തമില്‍ റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ 700 mb യോളം വരുന്ന പ്രിന്റ് പുറത്ത് വന്നത്.
ചിത്രങ്ങളുടെ പ്രിന്റുകള്‍ ഇറങ്ങുന്നത് താരഭേദമന്യെ വലിയൊരു പ്രശ്‌നമാണെന്നും ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സണ്‍ ടിവിയോട് ആരാധകര്‍ അപേക്ഷിച്ചു.ട്വീറ്റുകളുടെ പൂര്‍ണ രൂപം താഴെ.
https://twitter.com/Sreehari0209/status/1059701214474985473