കോവിഡ് ബോധവത്കരണ ഹ്രസ്വചിത്രത്തില്‍ പോലീസിനൊപ്പം മോഹന്‍ലാല്‍

കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി പോലീസ് ചെയ്യുന്ന സേവനങ്ങളെ കുറിച്ചുള്ള ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ച് മോഹന്‍ലാല്‍. ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് ആണ് ഹ്രസ്വചിത്രമൊരുക്കിയത്. തയ്യാറായി. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചിത്രത്തില്‍ മോഹന്‍ലാലും പൊതുജനത്തിന് ബോധവത്ക്കരണ സന്ദേശം നല്‍കുന്നുണ്ട്.