സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ല; അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കോടതി

','

' ); } ?>

സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി അൻസിബ ഹസ്സന്റെ പരാതിയിൽ പോലീസിന് കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ, ഒരു ഓൺലൈൻ ചാനൽ അവതാരകൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന അൻസിബയുടെ ആവശ്യത്തിനാണ് തിരിച്ചടിയുണ്ടായത്. നിലവിൽ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ട തരം കുറ്റകൃത്യങ്ങൾ കാണുന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതായി വിലയിരുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

തനിക്കെതിരെ ഉയർന്ന പരാമർശങ്ങളിൽ മാനനഷ്ടക്കേസ് എടുക്കാനുള്ള വകുപ്പുകൾ മാത്രമേ ഉള്ളൂ എന്നായിരുന്നു വിഷയത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ട്. ഈ പോലീസ് റിപ്പോർട്ട് ശരിവെച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. എന്നാൽ മാനനഷ്ടക്കേസിലുള്ള നടപടിക്രമങ്ങൾ കോടതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനായി അൻസിബയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.

അതേസമയം, കേസ് കേവലം മാനനഷ്ടത്തിലൊതുക്കാതെ സ്ത്രീത്വത്തെ അപമാനിച്ചതിനു തന്നെ കേസെടുക്കണമെന്ന ഉറച്ച നിലപാടിലാണ് അൻസിബ. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നടിയുടെ അഭിഭാഷകർ അറിയിച്ചു. ഇതിനായുള്ള നിയമപരമായ നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കും.