ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതി. െ്രെഡവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി ജോര്‍ജ്, ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവര്‍ക്കാണ് നുണ പരിശോധന നടത്തുക. പരിശോധനയ്ക്ക് തയ്യാറാണെന്ന് നാലു പേരും കോടതിയെ അറിയിച്ചു. കേസില്‍ നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം സി.ജെ.എം. കോടതി കഴിഞ്ഞദിവസം നാലുപേര്‍ക്കും സമന്‍സ് അയച്ചിരുന്നു.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ഒരു സംഘം ആക്രമിച്ചതായും ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്നുമാണ് സോബി ജോര്‍ജിന്റെ മൊഴി. കാര്‍ ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും സോബി മൊഴി നല്‍കിയിരുന്നു. അപകടസമയത്ത് കാറോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു െ്രെഡവര്‍ അര്‍ജുന്റെ വാദം. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും സാക്ഷികളും അര്‍ജുനാണ് വാഹനമോടിച്ചതെന്നും പറഞ്ഞിരുന്നു. ഇവരുടെ മൊഴികളും സാഹചര്യത്തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായതോടെയാണ് സി.ബി.ഐ. സംഘം നുണപരിശോധനയിലേക്ക് കടന്നത്.