നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങള്‍

സംവിധയകന്‍ സത്യന്‍ അന്തിക്കാടിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞദിവസം മാതൃഭൂമിക്കായി സത്യന്‍ അന്തിക്കാട് ഉമ്മന്‍ചാണ്ടിയെ അഭിമുഖം ചെയ്തിരുന്നു. ഇതിനെ ചുവട് പിടിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ‘നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും’…ഹരീഷ് പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം….

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്…അത് ആര്‍ക്കും പറ്റും…പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്…പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ … നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും…കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരന്‍മാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരന്‍ …സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍…സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു…