ആടുജിവിതത്തിനിടെ ഒമാന്‍ നടന് കോവിഡ്..?

ആടുജീവിതത്തിലെ പ്രമുഖ ഒമാന്‍ നടന്‍ ഡോ താലിബ് അല്‍ ബാലൂഷി കോവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ വിദേശത്ത് നിന്നും വരുന്നവരെ 14 ദിവസത്തില്‍ നിരീക്ഷണത്തില്‍ വെയ്ക്കുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് ഡോ താലിബ് അല്‍ ബാലൂഷിനെയും നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.യുഎഇയില്‍ നിന്നുളള മറ്റൊരു നടനും നിരീക്ഷണത്തില്‍ ആണ്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും സുരക്ഷിതരാണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബ്ലെസ്സി സവിധാനം ചെയ്യുന്ന ആടുജിവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ആണ് ജോര്‍ദ്ദനില്‍ പുരോഗമിക്കുന്നത്.അമല പോള്‍ ആണ് ചിത്രത്തിലെ നായിക.പൃഥ്വിരാജിന്റെ കരിയറില്‍ മറ്റൊരു നാഴികകല്ലാകാന്‍ പോകുന്ന ചിത്രം കൂടിയാണ് ആടുജീവിതം.