പോലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി കമല്‍ഹാസന്‍

ഇന്ത്യന്‍ 2 സിനിമാസെറ്റിലെ അപകടത്തില്‍ അന്വേഷണം നടത്തുന്ന പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. മദ്രാസ് ഹൈക്കോടതിയെ പരാതിയുമായി കമല്‍ഹാസന്‍ സമീപിച്ചിരിക്കുകയാണ്. അപകടരംഗം പുനരാവിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് കമലിന്റെ പരാതി.

ഇന്ത്യന്‍ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ താഴേക്ക് വീഴുകയായിരുന്നു. സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മ്മാണ സഹായി മധു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് കമല്‍ഹാസന്‍ ഒരു കോടി രൂപ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.