ഒരു ചെറുകിട കൊമേഡിയനോ, മിമിക്രിക്കാരനോ രാജാമണിയെ വെച്ച് സിനിമയെടുക്കേണ്ട എന്ന് എന്നെ വിളിച്ച് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമോ?

','

' ); } ?>

നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിലക്ക് തീര്‍ന്ന് തന്റെ സ്വതസിദ്ധമായ ചിത്രവുമായി വിനയന്‍ തിരിച്ചെത്തിയിരിക്കുകയാണ്. തിയേറ്ററില്‍ ഓളം തീര്‍ത്ത് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ആഘോഷമേളം മുറുകുമ്പോള്‍ സംവിധായകന്‍ സെല്ലുലോയ്ഡിനോട് സംസാരിക്കുന്നു.

”സിനിമയില്‍ നിന്നും രാജാമണിയെ മാറ്റണമെന്ന് ആദ്യം എന്നോട് പറഞ്ഞവരുണ്ട്. അവരോട് ഞാന്‍ പറഞ്ഞു. അത് ഞാനാണ് തീരുമാനിക്കുന്നതെന്ന്. 35 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ട്. അന്ന് തൊട്ട് ഇന്ന് വരെ എന്റെ നിലപാടുകളിലൊന്നും മാറ്റമില്ല. ഏത് സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞാലും സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടര്‍ ആണെന്നാണ് എന്റെ വിശ്വാസം. സിനിമയില്ലെങ്കില്‍ വേണ്ട. അേ്രത ഉള്ളൂ. ഒരു ചെറുകിട കൊമേഡിയനോ, മിമിക്രിക്കാരനോ ഇയാളെ വെച്ച് സിനിമയെടുക്കേണ്ട എന്ന് എന്നെ വിളിച്ച് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമോ?. ഞാന്‍ ചിരിച്ച് കൊണ്ട് തള്ളി.

അവരെയാരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതി പേര് പറയുന്നില്ല. അവരൊക്കെ ഒരൊഴുക്കിന് സിനിമയിലെത്തിയവരാണ്. തമാശ പറയുന്നതിന് ദിവസവും നല്ല തുക വാങ്ങുന്നവരാണ്. അങ്ങിനെയുള്ളവരൊക്കെ മിന്നാമിനുങ്ങ് പോലെ വന്ന് പോകും. അവരാരും പക്ഷേ ഇപ്പോള്‍ അന്നങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നുണ്ടാവണം. ഈ സിനിമ കണ്ട് അവരും, പ്രേക്ഷകരും രാജാമണിയെ ഇഷ്ടപ്പെടുമെന്നുറപ്പാണ്.”

വീഡിയോ താഴെ കാണാം….