അഡാര്‍ ലൗവിന്റെ ലോക്കേഷന്‍ വിശേഷങ്ങള്‍

','

' ); } ?>

സിനിമ ഇറങ്ങും മുമ്പേ ചിത്രത്തിലെ പാട്ടിനാല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ഒരു അഡാറ് ലവ്. ഹാപ്പിവെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിങ്ങ്രള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ പശ്ചാത്തലത്തിലൂടെ ഒരു മ്യൂസിക്കല്‍, ഹ്യൂമര്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ ഒമര്‍ അവതരിപ്പിക്കുന്നത്. നാല് പുതിയ നായകന്‍മാരെയും നായികമാരെയും ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഇവര്‍ക്ക് പുറമെ അമ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരുപാട് നീണ്ട്‌പോയിരുന്നു. ചിത്രത്തിന്റെ പ്രധാന ലോക്കേഷനില്‍ ഒന്നായ തൃശൂര്‍ മണ്ണുത്തി ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂളില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ഔസേപ്പച്ചന്‍ മൂവീസിന്റെ ബാനറില്‍  ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. ഔസേപ്പച്ചന്‍ സ്‌ക്രീന്‍ മീഡിയയാണ് ഒരു അഡാറ് ലവ് പ്രദര്‍ശനത്തിനെത്തിക്കുന്നത്

ഇതിനിടെ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകംതന്നെ വ്യത്യസ്ത രീതിയില്‍ ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനമാണ് ഫ്രീക്ക് പെണ്ണെ. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലൈക്കുകള്‍ക്കൊപ്പം തന്നെ ഡിസ്‌ലൈക്കുകളും കിട്ടിയിരുന്നു.  പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍, നൂറിന്‍ ഷരീഫ് എന്നിവരാണ് ഗാന രംഗങ്ങളില്‍ എത്തുന്നത്.