“100 കോടി ചിലവിൽ ഡാനിയേൽ രാജ്യാന്തര ഫിലിം സിറ്റി ‘ചിത്ര നഗരം സ്ഥാപിക്കും”; വി ഡി സതീശൻ

','

' ); } ?>

സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവർഷത്തെ വികസനക്കുതിപ്പിന് ദിശാബോധം നൽകുന്ന സമഗ്രമായ ബജറ്റ് പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന ബജറ്റിൽ, സിനിമ-സാംസ്കാരിക മേഖലയുടെ നവീകരണത്തിനായി വൻ തുകയാണ് ധനമന്ത്രി വി.ഡി. സതീശൻ വകയിരുത്തിയിരിക്കുന്നത്.

സിനിമ വ്യവസായത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ജെ.സി. ഡാനിയേൽ രാജ്യാന്തര ഫിലിം സിറ്റി ‘ചിത്ര നഗരം’ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. മലയാള സിനിമയുടെയും സംസ്കാരത്തിന്റെയും ചരിത്രപുരുഷന്മാരെ ആദരിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സാംസ്കാരിക നായകൻ എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി 50 കോടി രൂപ ചെലവിൽ കോഴിക്കോട് ഒരു കൾചറൽ പാർക്ക് നിർമിക്കും. അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ അഞ്ച് കോടി രൂപ ചെലവിൽ മ്യൂസിക് അക്കാദമിയും, കൊച്ചിയിൽ നടൻ സലീം കുമാറിനായി പ്രത്യേക സ്മാരകവും ഉയരും. ഇതിനുപുറമെ, ചലച്ചിത്രപ്രേമികളുടെ ദീർഘകാലത്തെ ആവശ്യമായ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (IFFK) സ്ഥിരം വേദിയും ബജറ്റിലൂടെ യാഥാർഥ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.

ശക്തമായ ജനവിധിയോടെ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾ പ്രതിഫലിക്കുന്നതാണ് ഈ പുതുക്കിയ ബജറ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ ധനമാനേജ്‌മെന്റിനെ കടുത്ത ഭാഷയിലാണ് ബജറ്റ് പ്രസംഗത്തിൽ വിമർശിച്ചത്. കഴിഞ്ഞ സർക്കാർ പദ്ധതിച്ചെലവുകൾ പെരുപ്പിച്ചു കാണിച്ചതായും കേന്ദ്ര വിഹിതത്തിലെ കുറവുകൾ കൃത്യമായി വിലയിരുത്താതെയാണ് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻ ബജറ്റിൽ റവന്യു കമ്മി ഗ്രാൻ്റ് ഉൾപ്പെടുത്തിയതെന്നും, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമവും വികസനവും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.