ജുറാസിക് സീരീസിനെ വെല്ലും ഷോര്‍ട്ട് ഫിലിമുമായി കോളിന്‍ ട്രെവറോവിന്റെ തിരിച്ചുവരവ്..

ജുസാറിക് വേള്‍ഡ് സിരീസിലെ എല്ലാ ചിത്രങ്ങളെയും വെല്ലുന്ന ഒരു പുതിയ ഹ്രസ്വ ചിത്രവുമായാണ് ഹോളിവുഡ് സംവിധായകന്‍
കോളിന്‍ ട്രെവോറോയുടെ തിരിച്ചുവരവ്. ജുറാസിക് വേള്‍ഡ് സീരിസിലെ രണ്ടാം ഭാഗമായ ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായി സംഭവിക്കുന്ന കാര്യങ്ങളാണ് ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥമായ അവതരണവും പ്രമേയവും കൊണ്ട് ഇതിനോടകം തന്നെ ഹോളിവുഡ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ് ബാറ്റില്‍ അറ്റ് ബിഗ് റോക്ക് എന്ന ഈ ഹ്രസ്വ ചിത്രം.

ദ് ലോസ്റ്റ് വേള്‍ഡ് എന്ന സിനിമയിലെ രംഗവുമായി സാദൃശ്യം തോന്നുമെങ്കിലും ഈ എട്ട് മിനിറ്റ് ചിത്രം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും. ബിഗ് റോക്ക് പാര്‍ക്ക് പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ അവിടെയുളള മൃഗങ്ങള്‍ സ്വതന്ത്രമായി നടക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ആന്‍ഡ്രെ ഹോളണ്ട്, നതാലി മര്‍ടിനെസ്, മെലഡി ഹര്‍ഡ്, പിയേര്‍സണ്‍ എന്നിവരാണ് അഭിനേതാക്കള്‍. ജുറാസിക് വേള്‍ഡ് മൂന്നാം ഭാഗവുമായി കോളിന്‍ ട്രെവോറോ വീണ്ടുമെത്തുന്നതിന്റെ സൂചനയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. 2021ലാകും ചിത്രം റിലീസ് ചെയ്യുക.