ഉപാധികളോടെ സിനിമ- സീരിയല്‍ ചിത്രീകരണം തുടങ്ങുന്നു

ഉപാധികളോടെ സിനിമ, സീരിയല്‍ ചിത്രീകരണം തുടങ്ങാന്‍ കേരള സര്‍ക്കാര്‍ അനുമതിനല്‍കി.
പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ഇന്‍ഡോര്‍ ചിത്രീകരണത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. സ്റ്റുഡിയോകള്‍, വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ ചിത്രീകരണം ആരംഭിക്കാം. വാതില്‍പ്പുറ ചിത്രീകരണങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയില്ല. സിനിമാ സെറ്റില്‍സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമുള്‍പ്പെടെ അന്‍പത് അംഗങ്ങളില്‍ കൂടാന്‍ പാടില്ല. സീരിയല്‍ സെറ്റില്‍ 25 അംഗങ്ങളില്‍ കൂടാന്‍ പാടില്ല.

ഫെഫ്കയടക്കമുള്ള സിനിമാസംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതി നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ മലയാള ചലച്ചിത്ര തൊഴിലാളികള്‍ സ്വാഗതം ചെയ്തു. ലൊക്കേഷനുകളില്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് ഫെഫ്ക നേരത്തെ സമര്‍പ്പിച്ചിരുന്നു.