തീയറ്ററുകള്‍ തുറന്നു… ആദ്യം പ്രദര്‍ശനത്തിനെത്തിയത് ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’

','

' ); } ?>

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്ന് സജീവമാകും.ആദ്യ പ്രദര്‍ശനത്തിനെത്തുന്നത് വിദേശ സിനിമളാണ്.ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാര്‍ഡി നായകനായെത്തുന്ന ‘വെനം: ലെറ്റ് ദേര്‍ ബി കാര്‍നേജും’ ഇന്ന് കേരളത്തിലെ സിനിമാ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

തീയറ്ററുകള്‍ തിങ്കളാഴ്ച തുന്നെങ്കിലും പ്രദര്‍ശനം ഇന്നു മുതലാണ് ആരംഭിക്കുന്നത്.തീയറ്ററുകള്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ് .ജോജു ജോര്‍ജ് നായകനായെത്തുന്ന സ്റ്റാര്‍ ആണ് ആ്ദ്യം പ്രദര്‍ശനത്തുന്ന മലയാള ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സ്റ്റാര്‍ .ശരത്ത് അപ്പാനി നായകനായെത്തുന്ന മിഷന്‍ സിയും 29 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

മലായള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട ഇന്ന് ചേരുന്ന ഫിലിം ചേമ്പര്‍ യോഗത്തിലുടെ അന്തിമ തീരുമാനമുണ്ടാകും.

മരക്കാര്‍ തീയറ്ററുകള്‍ക്ക് നല്‍കാത്തത് തീയറ്ററുകളില്‍ പ്രതിസന്ധിച്ച് സൃഷ്ടിച്ചിരിക്കുകയാണ്.മരക്കാര്‍ ഓടിടി റിലീസ് പരിഗണനയിലാണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ആമസോണ്‍പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പാണ് ആദ്യമെത്തുന്ന ബിഗ് ബജറ്റ് ചിത്രം.ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച് ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പ് നവംബര്‍ 12ന് തീയറ്ററുകളിലെത്തും.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഒരുമിച്ചാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.ആസിഫ് അലി നായകനായെത്തുന്ന എല്ലാം ശരിയാകും നവംബര്‍ 19 ന് റിലീസിനെത്തും.