അമല പോളിന്റെ ‘കഡാവര്‍’ മോഷന്‍ പോസ്റ്റര്‍

അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായ കഡാവറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.അനൂപ്.എസ്.പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍ തന്നെയാണ് നായികയായെത്തുന്നത്.പ്രേക്ഷകനില്‍ കൗതുകമുണര്‍ത്തുന്ന രീതിയലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് മോഷന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.ഫോറന്‍സിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ പോലീസ് സര്‍ജനായാണ് അമലയെത്തുന്നത്.

അരവിന്ദ് സിങ്ങ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. അഭിലാഷ് പിള്ളയാണ് രചന. രഞ്ജിന്‍ രാജ് സംഗീതസംവിധാനം ചെയ്യുന്നത്.

സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്ന്ു.2011 ഇല്‍ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തെലുങ്കില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ബേജവാദായില്‍ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.

റണ്‍ ബേബി റണ്‍,ഒരു ഇന്ത്യന്‍ പ്രണയകഥ,ഇയോബിന്റെ പുസ്തകം,മിലി,ലൈലാ ഓ ലൈലാ,രണ്ടു പെണ്‍കുട്ടികള്‍,ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ നിരവധി മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.അമല പോള്‍ പ്രധാന കഥാപാത്രമായത്തെത്തിയ തമിഴ് ചിത്രം ആടൈയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.ഒരു ത്രില്ലര്‍ ഡ്രാമ ചലച്ചിത്രമാണ് ആടൈ.ശക്തമായ കഥാപാത്രമായണ് താരം ചിത്രത്തിലെത്തിയത്.വയലന്‍സിന്റ്റെ അതിപ്രസരം കാരണം ഈ ചിത്രത്തിന് എ(അ) സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.ബോക്‌സ് ഓഫീസില്‍ പരാജയം നേരിടേണ്ടി വന്നു ഈ ചിത്രത്തിന്.