വീണ്ടും സി.ഐ.ഡി മൂസയായി ദിലീപ്…വീഡിയോ കാണാം

സി.ഐ.ഡി മൂസ എന്ന ഹിറ്റ് ജോണി ആന്റണി ചിത്രത്തിലെ കഥാപാത്രമായി വീണ്ടും ദിലീപ്. കെ.എസ് ഹരിശങ്കറിന്റെ യൂട്യൂബ് ചാനലില്‍ സി.ഐ.ഡി മൂസയിലെ റിപ്രൈസ്ഡ് വേര്‍ഷന്‍ ഗാനത്തിലാണ് അതേ വേഷത്തില്‍ തന്നെ താരമെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനം വി. ദേവാനന്ദ്, പ്രതാപ്, ടിമ്മ,ട ിപ്പു എന്നിവരാണ് യഥാര്‍ത്ഥ ഗാനം ആലപിച്ചത്.

കെ.എസ് ഹരിശങ്കര്‍, പ്രഷ്യസ് പീറ്റര്‍, എബിന്‍ സാഗര്‍, അബിജിത്ത് സുധി, അഭിഷേക് മന്നത്ത് എന്നിവരാണ് പുതിയ ആവിഷ്‌കാരത്തിന് പിന്നില്‍. തന്റെ പാട്ട് എന്തിനാണ് പൊക്കിയതെന്ന് ചോദിച്ച് മൂസയുടെ വേഷത്തില്‍ ദിലീപ് ഗാനരംഗത്തിന്റെ അവസാനം എത്തുന്നതാണ് ഗാനത്തിലെ പ്രത്യേകത. അര്‍ജ്ജുന്‍ എന്ന തന്റെ ഓമന നായയെ തിരക്കി ദിലീപ് അകത്തേക്ക് പോകുന്നതോടെ ആല്‍ബം അവസാനിക്കുന്നു. ആല്‍ബം താഴെ കാണാം…