ക്രൈം ത്രില്ലറുമായി പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കോള്‍ഡ് കേസി’ന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഡിജോ ജോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജനഗണമന’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനാകുന്ന സിനിമ കൂടിയാണ് കോള്‍ഡ് കേസ്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന കോള്‍ഡ് കേസില്‍ പൃഥ്വരാജിന്റെ നായികയായി അദിതി ബാലനെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തായിരിക്കും നടക്കുന്നത്. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാവും പൃഥ്വിരാജ് എത്തുക. ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.