‘മേ ഹൂം മൂസ’; മലപ്പുറംകാരനായി സുരേഷ് ഗോപി…

സുരേഷ് ഗോപി യെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ചു. ‘മേ ഹൂം മൂസ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. വാഗ അതിര്‍ത്തി അടക്കം പല ഉത്തരേന്ത്യന്‍ സ്ഥലങ്ങളും ലൊക്കേഷനാകുന്ന ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു.

സുരേഷ് ഗോപി movie poster

1998 ല്‍ തുടങ്ങി 2018 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ. നടന്ന സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഒരു മലപ്പുറംകാരനായി സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നു. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാകും.സുരേഷ് ഗോപിയുടെ 253 ാം സിനിമയായാണ് മേ ഹൂം മൂസ ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൡള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരേഷ് ഗോപി നായകനായെത്തിയ കാവലാണ് താരത്തിന്റെ അടുത്തിടെ റിലീസായ ചിത്രം. നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കാവല്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള പവര്‍ പാക്ക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആയിരുന്നു.

https://celluloidonline.com/gallery/