എല്ലാ വര്‍ഷത്തേതുമെന്ന പോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ഒത്തുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടി ആരാധകരെ കാണാന്‍ വീടിനു മുകളിലത്തെ നിലയില്‍ എത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ഉണ്ടായിരുന്നു.
ആരാധകരെ കൈ വീശി കാണിച്ച മമ്മൂട്ടി തിരികെ പോകുന്ന സമയത്ത് ദുല്‍ഖറും എത്തിയത് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഇതേ ദൃശ്യങ്ങള്‍ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നു കണ്ടാല്‍ എങ്ങനെ ഇരിക്കും. ആ അപൂര്‍വ നിമിഷങ്ങളാണ് ദുല്‍ഖറിന്റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഷാനി ഷകി തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.
മമ്മൂട്ടി വീട്ടിനകത്തുനിന്നും പുറത്തേക്ക് വരുന്നതും പിന്നീട് ഗേറ്റിനു പുറത്തു നില്‍ക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് ഷാനി തന്റെ ഫോണില്‍ പകര്‍ത്തിയത്.
ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. കാതല്‍, ബസൂക്ക എന്നീ ചിത്രങ്ങളും മമ്മൂട്ടിയുേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.