ചിരി ,നിഗൂഢം ‘ഭ്രമയുഗം’ പോസ്റ്റര്‍

മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ഭ്രമയുഗം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഭ്രമയുഗം’ എന്ന സിനിമയിലെ വേറിട്ട ലുക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

കാണുന്നവരുടെ കണ്ണില്‍ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ഹൊറര്‍ ചിത്രമായ ഭ്രമയുഗത്തില്‍ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുക എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി മന്ത്രവാദിയല്ല.

‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.