വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്

‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞ് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കശ്മീരിലെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

പഹല്‍ ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേ?ഗം കാറോടിക്കുന്ന ഒരു രം?ഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അം?ഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രം?ഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു.

2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതമൊരുക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 23-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. മൈത്രി മൂവീ മേക്കേഴ്‌സ് ആണ് നിര്‍മാണം.