ആരാധികക്ക് സര്‍പ്രൈസ് സമ്മാനവുമായി ജയസൂര്യ

','

' ); } ?>

ജയസൂര്യ Jayasurya തന്റെ ആരാധികയെ ഞെട്ടിച്ചുകൊണ്ട് നല്‍കിയ ഒരു സര്‍പ്രൈസ് സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സ്‌നേഹ സമ്മാനം. ജയസൂര്യയെ ഒരു നോക്ക് കാണാന്‍ കാത്തിരുന്ന പുഷ്പയ്ക്ക് ഇരട്ടിമധുരമാണ് പകരമായി താരം നല്‍കിയത്.

 Jayasurya
Jayasurya with Fan

ഒന്ന് നേരില്‍ മാത്രം കാണാന്‍ ആഗ്രഹിച്ച പുഷ്പ ജയസൂര്യയ്ക്കൊപ്പം ചിത്രം എടുത്തിരുന്നു. എന്നാല്‍ ചിത്രം വീട്ടിലുള്ളവരെ കാണിക്കുവാന്‍ തന്റെ കയ്യില്‍ ഫോണ്‍ ഇല്ലന്നറിഞ്ഞ താരം ചിത്രം ഫ്രയിം ചെയ്ത് ആരാധികയ്ക്ക് സമ്മാനിക്കുകയായിരുന്നു. പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫ് ആണ് പുഷ്പ. സെല്‍ഫി താന്‍ പോലും അറിയാതെയാണ് താരത്തിന്റെ അസിസ്റ്റന്റിനെ വിട്ട് അപ്പോള്‍ തന്നെ ഫ്രെയിമിലാക്കി നല്‍കിയത്. പുഷ്പയ്ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോയും ഇരുവരുടെയും ചിത്രവും സ്ഥാപനം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യപ്രവൃത്തികളാണ് അദ്ദേഹത്തെ ഓഫ്സ്‌ക്രീനിലും നായകനാക്കി മാറ്റുന്നത്. ഞങ്ങളുടെ സ്ഥാപനത്തിലെ പുഷ്പ ചേച്ചിയുടെ മുഖത്ത് ആ വലിയ ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ക്ക് മികച്ച ദിവസം നല്‍കിയതിന് ജയസൂര്യയ്ക്ക് നന്ദി പറയുന്നു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്ഥാപനം കുറിച്ചത്. Jayasurya

news kerala latest : വിജയ്ബാബു നാട്ടിലെത്താന്‍ സാധ്യതയില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്