കരിപ്പൂര്‍ വിമാനാപകടം പ്രമേയമാക്കി ‘കാലിക്കറ്റ് എക്‌സ്പ്രസ്’

കരിപ്പൂര്‍ വിമാനാപകടം പ്രമേയമാക്കി സിനിമയെത്തുന്നു.’കാലിക്കറ്റ് എക്‌സ്പ്രസ്’ എന്നാണ്ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനം മായ.മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തില്‍ നൂറില്‍പ്പരം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 2021 ജനുവരിയില്‍ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിര്‍മാണം.