പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന ‘ലാല്‍ ജോസ്’ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം.

ഒട്ടേറെ വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായകനായി എത്തുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കബീര്‍ പുഴമ്പ്ര.

സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈലര്‍ ആയിരിക്കും ലാല്‍ജോസ്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.