വിമാനതാവളങ്ങൾ വിറ്റുകൊണ്ടിരിക്കുമ്പോൾ പിണറായി വിരോധികൾ ഏത്തപഴം കഴിച്ചുകൊണ്ടിരിക്കുകയാണ്;ഹരീഷ് പേരടി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേയ്ക്ക് നടത്തിപ്പി‌ന് നല്‍കിയുളള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.വിമാനതാവളങ്ങള്‍ വിറ്റുകൊണ്ടിരിക്കുമ്പോള്‍ പിണറായി വിരോധികള്‍ ഏത്തപഴം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും
,അവര്‍ അവരുടെ സ്വപ്ന ഇടനാഴികകളിലേക്ക് ബൈനോകുലര്‍ വെച്ച് നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇനി നമ്മുടെ അങ്ങാടികളും കീരിക്കാടൻ ജോസുമാർക്ക് വിൽക്കും.സ്വഭാവികമായും സേതുമാധവൻമാർ ഇവിടെയുണ്ടാവുമെന്നും അദ്ദേഹം കുറിച്ചു. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

വിമാനതാവളങ്ങൾ വിറ്റുകൊണ്ടിരിക്കുമ്പോൾ പിണറായി വിരോധികൾ ഏത്തപഴം കഴിച്ചുകൊണ്ടിരിക്കുകയാണ്.അവർ അവരുടെ സ്വപ്ന ഇടനാഴികകളിലേക്ക് ബൈനോകുലർ വെച്ച് നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്..ഇനി നമ്മുടെ അങ്ങാടികളും കീരിക്കാടൻ ജോസുമാർക്ക് വിൽക്കും..സ്വഭാവികമായും സേതുമാധവൻമാർ ഇവിടെയുണ്ടാവും…അപ്പോൾ സേതുമാധവൻമാരിലേക്ക് ബൈനോകുലർ തിരിച്ച് വെക്കും..എന്നിട്ട് കിരിക്കാടൻ ജോസിന്റെ ജീവിതം തകർത്ത സേതുമാധവനെപറ്റി അവർ ചർച്ചചെയ്യും..ഇതെല്ലാം കേട്ട് നമ്മൾ സേതുവിനോട് കത്തി താഴെയിടാൻ ആവർത്തിച്ചുകൊണ്ടിരിക്കും…കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഈണം മുഴങ്ങും പഴപാട്ടിൽ മുങ്ങി …