മേക്കപ്പ് അനുഭവം പങ്കുവെച്ച് ജയസൂര്യ, നമ്മളെ നശിപ്പിച്ചു കളയും

നടന്‍ ജയസൂര്യയുടെ മേക്കപ്പ് അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. മകളുടെ മുന്‍പില്‍ മേക്കപ്പ് ചെയ്യാനിരുന്നപ്പോഴുണ്ടായിരുന്ന തന്റെ അനുഭവമാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകള്‍ വേദയോട് ചോദിച്ചിരുന്നു. ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു അപ്പോള്‍ താരത്തിന്റെ മറുപടി. ആ എന്നായിരുന്നു ഇതിന് വേദയുടെ പ്രതികരണം. കണ്ണെഴുതി പൊട്ട് വെച്ചായിരുന്നു വേദയുടെ മേക്കപ്പ്. മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്ന് കൊടുക്കരുത്, നമ്മളെ നശിപ്പിച്ചു കളയും എന്നാണ് ചിത്രത്തോടൊപ്പം ജയസൂര്യ കുറിച്ചത്.