ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ ‘ബ്രഷ്’

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ ‘ബ്രഷ്’ എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.
ആന്റണി വര്‍ഗീസ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്നു ഹൃസ്വചിത്രം ആക്കി മാറ്റിയതാണെന്ന് നടന്‍ പറയുന്നു. ഉപ്പുമാവ് കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ‘ബ്രഷ്’, ആല്‍ബി പോളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌.

പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് & കളറിംഗ് അജാസ് പുക്കാടന്‍, സംഗീതം സജി എം മാര്‍ക്കോസ്, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ് ശ്രീനാഥ് രവീന്ദ്രന്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട് വിനീത് വിശ്വം, എബി ട്രീസ പോള്‍, ജിബിന്‍ ജോണ്‍. സ്‌പോട്ട് എഡിറ്റര്‍ വിഷ്ണു വി ജെ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ രാഹുല്‍ ഗീത, ശ്രീനാഥ്, ഫെബിന്‍ ഉമ്മച്ചന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെബിന്‍ സണ്ണി, ആനിമേഷന്‍ സനത് ശിവരാജ്, സബ്‌ടൈറ്റില്‍ രാഹുല്‍ രാജീവ് (സബ്‌ടൈറ്റില്‍ കമ്പനി), പോസ്റ്റര്‍ ഡിസൈന്‍ ശ്രീകാന്ത് ദാസന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്, വാര്‍ത്ത പ്രചരണം

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ അങ്കമാലിയില്‍ വര്‍ഗീസ് അല്‍ഫോന്‍സ എന്നിവരുടെ മകനായി ആന്റണി വര്‍ഗീസ് ജനിച്ചു.ജല്ലിക്കെട്ട് എന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയുടെ അജഗജാന്തരം എന്ന ചിത്രമാണ് റിലീസിനായൊരുങ്ങി നില്‍ക്കുന്നത്. ചിത്രം തിയേറ്റര്‍ റിലീസായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.