സൂര്യയുടെ ‘ജയ് ഭീം ‘ടീസര്‍

സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഒരു ആദിവാസി സ്ത്രീയുടെ കേസാണ് ചിത്രത്തില്‍ സൂര്യ ഏറ്റെടുക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം

അടുത്തിയെ പുറത്തിറങ്ങിയ തമിഴ് അന്തോളജി ചിത്രം നവരസയിലാണ് സൂര്യ നായകനായെത്തിയത്.സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് നവരസ.ഒന്‍പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’,എന്ന ഗൗതം മേനോന്‍ സംവിധാനം ചിത്രത്തിലാണ് സൂര്യ നായകനായെത്തിയത്.പ്രയാഗ മാര്‍ട്ടിന്‍ ആയിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.