ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയ്‌ക്കൊപ്പം നാല് നായികമാര്‍

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ ആരംഭിച്ചു. ഫ്‌ളാഷ് ബാക്ക് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന ചിത്രംകൂടിയാണ് ബ്രദേഴ്‌സ് ഡേ.

ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. മെമ്മറീസ്, പാവാട, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളില്‍ മിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. 4 മ്യൂസിക്‌സാണ് സംഗീതം.