അച്ഛനും മകളുമായി സ്‌നേഹം പങ്കിട്ട് രഞ്ജി പണിക്കറും സായ് പല്ലവിയും.. അതിരനിലെ ആദ്യ ഗാനം പുറത്ത്…

സായ് പല്ലവി ഫഹദ് എന്നിവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമായ അതിരനിലെ ആദ്യ ഗാനം പുറത്ത്. ഗാനത്തിന്റെ വീഡിയോയില്‍ പ്രത്യക്ഷനായ രഞ്ജി പണിക്കറുടെ വേഷമാണ് ഏറെ ശ്രദ്ധേയമാവുന്ന്. ഫഹദും സായിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുള്ളത്. ചിത്രത്തില്‍ സായിയുടെ അച്ഛനായാണ് രഞ്ജി പണിക്കറെത്തുന്നത്. ഇരുവരുടെയും സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു മനോഹരമായ താരാട്ടു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിരങ്ങിയിരിക്കുന്നത്.

ജയഹരിയുടെ സംഗീതത്തില്‍ എം ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികള്‍ക്ക് പിന്നില്‍.

വീഡിയോ കാണാം..