ബ്രോ ഡാഡിക്കിത് എന്തുപറ്റി

','

' ); } ?>

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നിപ്ലസ്സ് ഹോട്ട് സ്റ്റാറിലൂടെ റി്‌ലീസ് ചെയ്തിരിക്കുകയാണ്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. രണ്ട് കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥമുന്നോട്ട് പോകുന്നത്. അച്ഛനും മകനുമായുളള മോന്‍ലാല്‍ പൃഥ്വിരാജ് കോംബോ നന്നായിരുന്നു.

ചിത്രത്തില്‍ എടുത്തു പറയേണ്ട പ്രകടനം കാഴ്ച്ച വച്ചത് ലാലൂ അലക്‌സാണ്.ലാലു അലക്‌സിനെ ഒരുപാട് കാലം കൂടി ഒരു ഫുള്‍ ലെങ്ത് കഥാപാത്രമായി കാണാന്‍ സാധിച്ചു എന്നതാണ് ബ്രോ ഡാഡിയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് താരങ്ങളായി എത്തിയ മല്ലിക സുകുമാരന്‍, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, സൗബിന്‍ ഷാഹിര്‍ ,ഉണ്ണി മുകുന്ദന്‍ ,ജഗദീഷ് എന്നിവരൊക്കെ തന്ന അവരവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിറ്റുണ്ട്.

ചിത്രത്തിന്റെ വിഷ്യുല്‍സൊക്കെ മനോഹരമായിരുന്നു. വളരെ പ്്‌ളസന്റ് ആയിട്ടുളള വിഷ്യുല്‍സാണ് ചിത്രത്തില്‍ ഉപയോഗപെടുത്തിയിരിക്കുന്നത്. ചിത്രത്തിന് പുതുമയൊന്നു അവകാശപെടാനില്ല . കഥയൊക്ക തന്നെ നമുക്ക് പ്രഡിക്ടബിള്‍ ആണ്. മുമ്പും ഇത്തരത്തിലുളള പ്രമേയം മലയാള സിനിമയില്‍ തന്ന ഉണ്ടായിട്ടുണ്ട്.പ്രേക്ഷകനെ ചിത്രം അവസാനം വരേയും പിടിച്ചിരുത്തുന്നുണ്ടോ എന്നാതില്‍ സംശമുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂം ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമായി എത്തുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കഥയൊന്നും നോക്കാതെ ഒരു എന്റര്‍ടെയിന്‍മെന്റ് എന്ന രീതിയില്‍ കണ്ടിരിക്കാന്‍ പറ്റിയ ചിത്രമാണ് ബ്രോ ഡാഡി.